---
title: "കാട്ടുപന്നി  അക്രമം ; പ്രതിരോധപ്രവർത്തനത്തിന് കരുത്ത് പകർന്ന് മൊകേരിയിൽ  മന്ത്രിയുടെ നേതൃത്വത്തിൽ  ഉന്നതതലയോഗം"
english_title: "Wild boar violence; High-level meeting chaired by minister in Mokeri to strengthen preventive measures"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274842/wild-boar-violence-high-level-meeting-chaired-by-minister-in-mokeri-to-strengthen-preventive-measures"
published_at: "2025-03-06T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c95df7e8e08_Untitled-2_copy.jpg"
keywords: []
---

# കാട്ടുപന്നി  അക്രമം ; പ്രതിരോധപ്രവർത്തനത്തിന് കരുത്ത് പകർന്ന് മൊകേരിയിൽ  മന്ത്രിയുടെ നേതൃത്വത്തിൽ  ഉന്നതതലയോഗം

> **Lead Summary:** ***മൊകേരി :***കാട്ടുപന്നി അടക്കമുള്ള വന്യജീവി ആക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധത്തിന് കരുത്തു പകരാൻ മൊകേരി പഞ്ചായത്ത് ഹാളിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി.

## Article Content

***മൊകേരി :***കാട്ടുപന്നി അടക്കമുള്ള വന്യജീവി ആക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധത്തിന് കരുത്തു പകരാൻ മൊകേരി പഞ്ചായത്ത് ഹാളിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി.

വള്ള്യായിയിൽ കൃഷിയിടത്തിൽ കർഷകൻ എ.കെ. ശ്രീധരൻ കാട്ടുപന്നിയുടെ അക്രമത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഉന്നതതലയോഗം മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചത്. വന്യജീവി അതിക്രമം തടയാൻ സാധ്യമായ എല്ലാ നടപടികളും കൈ കൊണ്ട് വരുന്നുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

തങ്ങളുടെ ആശങ്കകളാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കർഷക പ്രതിനിധികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. തോക്കുള്ള ജവാൻമാരുടെ സേവനം തേടണമെന്നും ആവശ്യമുയർന്നു. ഇക്കാര്യത്തിൽ സാങ്കേതികത്വം തടസ്സമാകരുതെന്നും അഭിപ്രായങ്ങളുയർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274842/wild-boar-violence-high-level-meeting-chaired-by-minister-in-mokeri-to-strengthen-preventive-measures)