---
title: "വടകര മേപ്പയൂരിൽ സ്കൂളിലേക്ക് പോയ അധ്യാപകനെ കാണാനില്ല ;  അന്വേഷണം ഊർജിതം"
english_title: "Teacher who went to school in Vadakara's Meppayur goes missing; investigation intensifies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274874/teacher-who-went-to-school-in-vadakaras-meppayur-goes-missing-investigation-intensifies"
published_at: "2025-03-06T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9734a726e7_67c9626216c1f_missing.jpg"
keywords: []
---

# വടകര മേപ്പയൂരിൽ സ്കൂളിലേക്ക് പോയ അധ്യാപകനെ കാണാനില്ല ;  അന്വേഷണം ഊർജിതം

> **Lead Summary:** വടകര :മേപ്പയ്യൂരിൽ അധ്യാപകനെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം ഊർജിതമാക്കി മേപ്പയൂർ പൊലീസ്. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്.

## Article Content

വടകര :മേപ്പയ്യൂരിൽ അധ്യാപകനെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം ഊർജിതമാക്കി മേപ്പയൂർ പൊലീസ്. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്.

വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്കൂൾ അധ്യാപകനാണ്. മാർച്ച് മൂന്നിനാണ് ഇദ്ദേഹത്തെ കാണാതായത്. സ്കൂളിലേക്ക് പോയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നു പരാതിയിൽ പറയുന്നു.

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹ അധ്യാപകർ പറഞ്ഞു. ഇദ്ദേഹം അധ്യാപനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരുന്നില്ല.അതിനാലാണ് ശമ്പളം ലഭിക്കാതിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274874/teacher-who-went-to-school-in-vadakaras-meppayur-goes-missing-investigation-intensifies)