കല്ലിക്കണ്ടി:(www.panoornews.in) കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ഫയർഫോഴ്സ് വിഭാഗം സംഘടിപ്പിച്ച മോക്ക് ഡ്രിൽ(അപകടനിവാരണ പരിശീലനം)പരിശീലനം വിദ്യാർത്ഥികളിലും അധ്യാപകരിലും കൗതുകം നിറഞ്ഞ ദൃശ്യമായി. 'ധനക് 25' ടെക്-കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായാണ് പാനൂർ ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അപകടനിവാരണ പരിശീലനം നടത്തിയത്.



കോളേജ് ഗ്രൗണ്ടിൽ തീപിടിച്ചതിനെ തുടർന്ന് സൈറൺ മുഴങ്ങിയപ്പോൾ ഒരു നിമിഷം ഭീതിയുണ്ടാക്കിയെങ്കിലും ഇത് പ്രായോഗിക പരിശീലനത്തിന്റെ ഭാഗമാണെന്ന് പിന്നീട് എല്ലാവർക്കും മനസ്സിലായി. തുടർന്ന് തീ അണക്കൽ രീതികളും അടിയന്തര രക്ഷാപ്രവർത്തന തന്ത്രങ്ങളും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. റസ്ക്യൂ ഓപ്പറേഷന്റെ പ്രായോഗിക അവതരണവും വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.
ഇത്തരം പരിശീലനങ്ങൾ അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രതികരിക്കാൻ സഹായിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദ്യാർത്ഥികളും അധ്യാപകരും വലിയ പ്രതിസന്ധി സമയങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള പരിശീലനം ഇത്തരം പരിപാടികളിൽ കൂടി കഴിഞ്ഞു.
ഫയർഫോഴ്സിന്റെ റോപ്പ് വേ രക്ഷാപ്രവർത്തനവും കൗതുകരമായി.
അസി സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സെൽവരാജ് ഇ കെ, ബിജു കെ, പ്രലേഷ്, അഖിൽ, വിനിൽ, അജീഷ്, ഹോം ഗാർഡ് പ്രഭു എന്നിവർ നേതൃത്വം നൽകി.
ഫെസ്റ്റിന്റെ ഭാഗമായി കളരി പ്രദർശനം നടന്നു. നാലായിരത്തോളം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തി. കെ പി മോഹനൻ എം എൽ എ,
പാനൂർ എ ഇ ഒ ബൈജു, ഖത്തർ കെ എം സി സി വൈസ് പ്രസിഡന്റ് റഹീം പാക്കഞ്ഞി തുടങ്ങിയവർ എക്സോ
സന്ദർശിച്ചു.
മാത്സ് ടിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ട്രിപ്പ് ടു മൂൺ, മാത്സ് മത്സരങ്ങൾ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽസർവ്വകലാശാല തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാളെ ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി സെമിനാർ നടക്കും.
സമീർ ബിൻസിയും ഇമാം മജ്ബൂറും ഒരുക്കിയ ഗസൽ സന്ധ്യയും നടന്നു.
ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.
Fire breaks out at NAM College grounds in Kallikandi; Teachers, fire force personnel and students actively participate in mock drill
