ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെട്ടു; കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി

ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെട്ടു; കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി
Feb 19, 2025 12:38 PM | By Rajina Sandeep

(www.panoornews.in)ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി. മൈ​സൂ​രു​വി​ന​ടു​ത്തു​ള്ള ഹ​ഞ്ച്യ ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. ജോ​ഷ് ആ​ന്റ​ണി (33), ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ജോ​ബി ആ​ന്റ​ണി (33), ജോ​ബി​യു​ടെ ഭാ​ര്യ സ്വാ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷ​ർ​മി​ള (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഐ.​പി.​എ​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ലും വാ​തു​വെ​പ്പ് ന​ട​ത്തി​യ​തി​ലൂ​ടെ ജോ​ബി ആ​ന്റ​ണി​ക്കും ഷ​ർ​മി​ള​ക്കും ഗ​ണ്യ​മാ​യ തു​ക ന​ഷ്ട​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​വ​ർ​ക്ക് പ​ണം ക​ടം കൊ​ടു​ത്തി​രു​ന്ന ആ​ളു​ക​ൾ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് അ​വ​രെ പ​തി​വാ​യി സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

ക​ടു​ത്ത സ​മ്മ​ർദ്ദ​ത്തി​ലും ദുഃ​ഖ​ത്തി​ലും ആ​യി​രു​ന്ന ജോഷ് ആ​ന്റ​ണി​യാ​ണ് തി​ങ്ക​ളാ​ഴ്‌​ച ആ​ദ്യം തൂ​ങ്ങി​മ​രി​ച്ച​ത്. മ​രി​ക്കു​ന്ന​തി​നു​മു​മ്പ് ആ​ന്റ​ണി​യും ഷ​ർ​മി​ള​യും സ​ഹോ​ദ​രി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് വ​ഞ്ച​നാ​പ​ര​മാ​യി വാ​യ്പ നേ​ടി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന ഒ​രു വീ​ഡി​യോ റെ​ക്കോ​ഡു​ചെ​യ്‌​തു.

‘എ​ന്റെ സ​ഹോ​ദ​രി​ക്ക് ഭ​ർ​ത്താ​വി​ല്ല, ജോ​ബി​യും ഭാ​ര്യ​യും അ​വ​ർ​ക്കെ​തി​രെ വ​ഞ്ച​ന ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്റെ മ​ര​ണ​ത്തി​ന് എ​ന്റെ സ​ഹോ​ദ​ര​ൻ ജോ​ബി ആ​ന്റ​ണി​യും ഭാ​ര്യ ഷ​ർ​മി​ള​യു​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ. അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം’ -വീഡി​യോ​യി​ൽ ജോ​ഷ് പ​റ​ഞ്ഞു.

ജോ​ഷി​ന്റെ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​യു​ട​നെ ആ​ന്റ​ണി​യും ഷ​ർ​മി​ള​യും ചൊ​വ്വാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-25

Three members of a family commit suicide after losing money in online gambling

Next TV

Related Stories
പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ രക്ഷിതാക്കളുമെത്തി

Mar 26, 2025 03:56 PM

പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ രക്ഷിതാക്കളുമെത്തി

പൊലീസിൻ്റെയും, പിടിഎയുടെയും നിർദ്ദേശം ഫലം കണ്ടു ; കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മക്കളെ കൂട്ടിക്കൊണ്ടുപോകാൻ മുഴുവൻ...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച  ഇഫ്താർ സംഗമം ശ്രദ്ധേയമായി

Mar 26, 2025 02:48 PM

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി...

Read More >>
കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 26, 2025 02:14 PM

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ...

Read More >>
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

Mar 26, 2025 01:43 PM

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക്...

Read More >>
പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ  സ്നേഹ സംഗമമായി.

Mar 26, 2025 12:54 PM

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ സംഗമമായി.

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ...

Read More >>
മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ  സമൂഹ നോമ്പുതുറയും,  സ്നേഹവിരുന്നും

Mar 26, 2025 12:15 PM

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും ...

Read More >>
Top Stories