വടകര ;(www.panoornews.in)എം.ഡി. എം. എ യുമായി യുവാവ് അറസ്റ്റിൽ. ചോറോട് മലോൽ മുക്ക് സ്വദേശി തെക്കെമലോൽ മുഹമ്മദ് ഇഖ്ബാൽ (32) നെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.



വടകര താഴെ അങ്ങാടി മത്സ്യ മാർക്കറ്റ് പരിസരത്ത് വെച്ച് 0.65 ഗ്രാം എം.ഡി എം.എ ഇയാളുടെ സ്കൂട്ടറിനുള്ളിൽ പാഴ്സിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
ജില്ല പൊലീസ് മേധാവിയുടെ കീഴിലുളള ഡൻസാഫ് ടീം ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വടകര സി.ഐ. എൻ. സുനിൽ കുമാർ പ്രതിയെ അറസ്റ്റ് ചെയ്തു.
A young man from Chorode was arrested with MDMA in Vadakara.
