തലശേരി :(www.panoornews.in)അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലുള്ള പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർത്ത് തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളും. കുട്ടികളും, അധ്യാപകരും, പിടിഎ ഭാരവാഹികളും ഒന്നിച്ചപ്പോൾ 1,04,600 രൂപ സ്വരൂപിക്കാനായി.



അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലുള്ള ദൈവിക്കിന് ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. നിലവിൽ കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിലാണ് ദൈവിക്.
ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ സഹായിക്കണമെന്ന ആവശ്യവുമായി സമീപിച്ചപ്പോൾ സ്കൂൾ പിടിഎ അനുകൂല സമീപനമെടുക്കുകയായിരുന്നു.
1,04,600 രൂപയാണ് കണ്ടെത്തിയത്. പ്രിൻസിപ്പൽ ടി.എം മുഹമ്മദ് സാജിദ്, പ്രധാനധ്യാപകൻ എം പി മജീദ് എന്നിവർ ചേർന്ന് ദൈവിക് ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ പിടികെ പ്രേമൻ മാസ്റ്റർക്ക് തുക കൈമാറി. പിടിഎ പ്രസിഡണ്ട് തഫ്ലിം മാണിയാട്ട് അധ്യക്ഷനായി.പി.അനീസ്, കെ.അബൂബക്കർ, മുഹമ്മദ് അനസ്, പി.എം അഷ്റഫ്, എ.എം മനാഫ്, പന്ന്യന്നൂർ ഗവ.എൽ പി സ്കൂൾ പ്രധാനധ്യാപകൻ പ്രദീപ് കുമാർ, സി.കെ ലിജേഷ്, എൻ.ടി.കെ അമൽ എന്നിവരും സംബന്ധിച്ചു. ദൈവികിൻ്റെ ചികിത്സക്കായി 34 ലക്ഷത്തോളം രൂപ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
Thalassery Mubarak Higher Secondary School with a positive lesson; A fourth-grader undergoing treatment for a rare cancer disease handed over Rs. 1,04,600 to Devi.
