Jan 11, 2025 01:20 PM

പന്ന്യന്നൂർ:(www.panoornews.in)  പന്ന്യന്നൂർ ശ്രീ മുത്തപ്പൻ മടപ്പുരയിലാണ് ദൈവങ്ങൾ വേറിട്ട മാതൃക കാണിച്ചത്. ഭക്തരിൽ നിന്നും നേർച്ചയായി ലഭിച്ച പണം ചികിത്സാ സഹായത്തിനായി കൈമാറി.

പന്ന്യന്നൂർ ശ്രീ മുത്തപ്പൻ മഠപ്പുര മഹോത്സവം 7,8,9 ദിവസങ്ങളിലായാണ് നടന്നത്. ക്ഷേത്രം ഭാരവാഹികൾ മുൻകൈയെടുത്ത് ക്ഷേത്രത്തിൽ ദൈവിക്ക് ചികിത്സാ ധനസമാഹരണത്തിനായി ബോക്സുകൾ സ്ഥാപിച്ചിരുന്നു. പന്ന്യന്നൂർ ഗവ.എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദൈവിക് അപൂർവ ക്യാൻസർ രോഗം ബാധിച്ച് കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിലാണ്.

ധനസഹായ കമ്മിറ്റി സ്ഥാപിച്ച സംഭാവനപ്പെട്ടികളിൽ നിരവധി ഭക്തർ സംഭാവന നൽകിയിരുന്നു. ഉത്സവസമാപന ദിവസമായ വെള്ളിയാഴ്ച രാത്രിയാണ് മുത്തപ്പനും, പോതി തെയ്യങ്ങളും നേർച്ചയായി ലഭിച്ച തുക സംഭാവനയായി നൽകിയത്. ഭക്തൻമാർ ഏറ്റെടുത്തിരിക്കുന്ന നല്ലൊരു കാര്യത്തിന് മുത്തപ്പന്റെ പൊന്നും ഭണ്ടാരത്തിൽ വീണ പണം നൽകുകയാണെന്നും, സന്താനത്തിന് എത്രയും പെട്ടന്ന് ആയുരാരോഗ്യ സൗഖ്യമുണ്ടാവുന്നതിനുള്ള വഴികൾ കാണിച്ചു തരുമെന്നും മുത്തപ്പൻ ഭക്തജനങ്ങളോട് പറഞ്ഞു. കലാപരിപാടികൾ, ഘോഷയാത്ര,

തെയ്യം എന്നിവയിൽ ഭക്തജനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Muthappan and Theyyam of Pannyannur Sree Muthappan Madappura joined hands to help Devi, who is undergoing treatment for a rare cancer.

Next TV

Top Stories










News Roundup