---
title: "വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "A young woman and a young man were found hanging from a tree near a resort in Wayanad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261804/a-young-woman-and-a-young-man-were-found-hanging-from-a-tree-near-a-resort-in-wayanad"
published_at: "2025-01-07T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d3db8be778_1000533903.jpg"
keywords: []
---

# വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** പഴയ വൈത്തിരിയിലെ റിസോർട്ടിന് സമീപം രണ്ടുപേരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കേകോട്ടോക്കുഴി (ഓർക്കിഡ്) പ്രമോദ്, ഉള്ളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി എന്നിവരാണ് മരിച്ചത്.

## Article Content

പഴയ വൈത്തിരിയിലെ റിസോർട്ടിന് സമീപം രണ്ടുപേരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കേകോട്ടോക്കുഴി (ഓർക്കിഡ്) പ്രമോദ്, ഉള്ളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്‌ച രാവിലെയാണ് ഇരുവരെയും റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദ് നേരത്തെ നാറാത്ത് ഫർണീച്ചർ കട നടത്തിയിരുന്നു. ഷൈജയാണ് പ്രമോദിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷൻ ജീവനക്കാരനായ രൂപേഷ് കുന്നമംഗലമാണ് ബിൻസിയുടെ ഭർത്താവ്. ഇവർക്കും രണ്ട് മക്കളുണ്ട്.

വൈത്തിരി പോലീസ് സ്ഥലത്തെത്തി മൃതദേഹപരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261804/a-young-woman-and-a-young-man-were-found-hanging-from-a-tree-near-a-resort-in-wayanad)