13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി

13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന്  മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി
Jan 7, 2025 07:33 PM | By Rajina Sandeep

തളിപ്പറമ്പ് ∙(www.panoornews.in) 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിലാണു പ്രവാസിയായ പിതാവിനു മരണംവരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പിൽ 47 വർഷം തടവുമാണു ശിക്ഷ.

2019 മുതൽ ഇയാൾ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പിതാവ് പറയിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ പിതാവാണു പ്രതി എന്ന് കണ്ടെത്തി. റിമാൻഡിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്കു പോയി. കഴിഞ്ഞ ജൂലൈയിൽ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ഇയാൾ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ഇന്നു വിധി പറഞ്ഞത്. പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന സത്യനാഥനാണു കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോള്‍ ജോസ് ഹാജരായി.

Taliparamba fast-track POCSO court sentences father to life imprisonment for raping 13-year-old daughter and impregnating her

Next TV

Related Stories
ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ്; പോലീസിനോട് സത്യം വെളിപ്പെടുത്തി യുവതി; ഒടുവിൽ  ട്വിസ്റ്റ്

Jan 8, 2025 06:16 PM

ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ്; പോലീസിനോട് സത്യം വെളിപ്പെടുത്തി യുവതി; ഒടുവിൽ ട്വിസ്റ്റ്

ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ്; പോലീസിനോട് സത്യം വെളിപ്പെടുത്തി യുവതി; ഒടുവിൽ ...

Read More >>
63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം  സ്വന്തമാക്കി തൃശ്ശൂർ

Jan 8, 2025 04:13 PM

63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം സ്വന്തമാക്കി തൃശ്ശൂർ

63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം സ്വന്തമാക്കി...

Read More >>
മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു ;  തിക്കിലും  തിരക്കിലും നിരവധി പേർക്ക് പരിക്ക്

Jan 8, 2025 02:27 PM

മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു ; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറം പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക്...

Read More >>
മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം  വീട്ടിലെത്തിച്ചു.

Jan 8, 2025 01:07 PM

മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം വീട്ടിലെത്തിച്ചു.

മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം അല്പസമയത്തിനകം വീട്ടിലെത്തിക്കും, സ്കൂളിലും...

Read More >>
പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

Jan 8, 2025 12:00 PM

പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി...

Read More >>
വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

Jan 8, 2025 11:35 AM

വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ്...

Read More >>
Top Stories