---
title: "കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ  എം.എൽ.എ. ഇടപെട്ടു"
english_title: "Search for missing woman; KP Mohanan MLA intervenes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261765/search-for-missing-woman-kp-mohanan-mla-intervenes"
published_at: "2025-01-07T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d0d9638ed6_download_(4).jpg"
keywords: []
---

# കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ  എം.എൽ.എ. ഇടപെട്ടു

> **Lead Summary:** (www.panoornews.in(വിറക് തേടിപ്പോയ യുവതിയെ കാണാതായ സംഭവത്തിൽ കെ.പി.മോഹനൻ എം .എൽ.എ. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചു.

## Article Content

(www.panoornews.in(വിറക് തേടിപ്പോയ യുവതിയെ കാണാതായ സംഭവത്തിൽ കെ.പി.മോഹനൻ എം .എൽ.എ. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചു.

കണ്ണവം ആദിവാസി സങ്കേതത്തിലെ യുവതിയുടെ വീട് സന്ദർശിച്ച അദ്ദേഹം തിരച്ചിൽ ഊർജിതമാക്കാനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തിരച്ചിൽ തുടരാനും പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

യുവതിയെ കാണാതായിട്ട് ഒരാഴ്ചയായെങ്കിലും ഇതുവരെയായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നുണ്ട്.

കണ്ണവം സങ്കേതത്തിലെ 40-കാരിയെയാണ് 31 മുതൽ കാണാനില്ലെന്ന് കണ്ണവം പോലീസിൽ പരാതി ലഭിച്ചത്. വനത്തിൽ വിറകുതേടി പോയതായാണ് പറയുന്നത്.

പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചി ട്ടില്ല. പോകാൻ സാധ്യതയുള്ള പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ണവം പോലീസും വിവിധ ഭാഗങ്ങ ളിലായി തിരച്ചിൽ നടത്തി. ഡ്രോണുകൾ പോലുള്ള ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികാരികൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261765/search-for-missing-woman-kp-mohanan-mla-intervenes)