കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ  പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.
Jan 6, 2025 02:06 PM | By Rajina Sandeep

വടകര:(www.panoornews.in)  വടകര തണ്ണീർപന്തലിൽ സ്വകാര്യ ബസ് തടഞ്ഞ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ.

പൊൻമേരിപറമ്പ് സ്വദേശികളായ കല്ലുള്ള പറമ്പത്ത് കുറ്റിയിൽ ഫൈസൽ (40), പുളിക്കൂൽ നടുവിലക്കണ്ടിയിൽ അസ്ലം (29), കുനിങ്ങാട് സ്വദേശി കോട്ടോള്ളതിൽ അജൽ (29) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ അറസ്റ്റിലായതോടെ വടകര താലൂക്കിൽ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സൂചന പണിമുടക്കും 10 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സമരവും പിൻവലിച്ചു.

വടകര-തണ്ണീർ പന്തൽ റൂട്ടിലോടുന്ന അശ്വിൻ ബസിലെ തൊഴിലാളികളെയാണ് കഴിഞ്ഞ മാസം 11 ന് കുനിങ്ങാട് സിസി മുക്കിൽ ബസ് തടഞ്ഞ് മൂന്നംഗ സംഘം മർദ്ദിച്ചത്.

കാറിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് പ്രതികളുടെ ആഡംബര കാർ റോഡിന് കുറുകെ നിർത്തി ജീവനക്കാരെ അക്രമിച്ചത്.

തൊഴിലാളികളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് വടകര-തണ്ണീർ പന്തൽ റൂട്ടിൽ തൊഴിലാളികൾ നാല് ദിവസത്തോളം പണിമുടക്ക് നടത്തിയിരുന്നു.

ഇതിനിടയിൽ പ്രതികൾ ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷം ഇന്നലെ വൈകുന്നേരം നാദാപുരം പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവുകയായിരുന്നു

Three people arrested in Vadakara for attacking bus workers for allegedly not giving way to a car; bus strike called off

Next TV

Related Stories
പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു

Jan 7, 2025 09:18 PM

പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു

പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു...

Read More >>
വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Jan 7, 2025 08:10 PM

വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച...

Read More >>
13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന്  മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി

Jan 7, 2025 07:33 PM

13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി

13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ...

Read More >>
മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 7, 2025 05:12 PM

മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും...

Read More >>
കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 7, 2025 05:00 PM

കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ...

Read More >>
കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ  എം.എൽ.എ. ഇടപെട്ടു

Jan 7, 2025 04:46 PM

കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ എം.എൽ.എ. ഇടപെട്ടു

കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ എം.എൽ.എ....

Read More >>
Top Stories