(www.panoornews.in)കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു. പോലീസും വനപാലകരും ചേർന്നാണ് തിരച്ചിൽ. പൊരുന്നൻ ഹൗസിൽ എൻ സിന്ധു (40) വിനയാണ് അഞ്ചുദിവസമായി കാണാതായത്. പൊരുന്നൻ കുമാരന്റെ മകളാണ് സിന്ധു. വനത്തിൽ വിറകുതേടി പോയ
തായിരുന്നു. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. കഴിഞ്ഞദിവസം വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജയുടെ സാന്നിധ്യത്തിൽ നാട്ടുകാരും പോലീസും വനപാലകരും സംയുക്തമായി തിരച്ചിൽ നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും തിരച്ചിൽ ആരംഭിച്ചു. സിന്ധുവിൻ്റെ വീട് കെ.പി മോഹനൻ എം എൽ എ സന്ദർശിച്ചു.
Where is Sindhu?; Search continues in Kannavam forest