(www.panoornews.in)മദ്യപിച്ച് ലക്കുകെട്ട് വൈദ്യുത ലൈനിൽ കിടന്നു മയങ്ങി യുവാവിന്റെ സാഹസം. നാട്ടുകാർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്.
ആന്ധ്രാ പ്രദേശിലെ മന്യം ജില്ലയിലെ സിങ്കിപുരത്താണ് സംഭവം. മദ്യപിച്ച് കുഴഞ്ഞുവന്ന യുവാവ് തെരുവിൽ ഉണ്ടായിരുന്നവരോട് തല്ലുകൂടി. എന്നാൽ ആളുകൾ ഇയാളെ തള്ളുകയും ഓടിച്ചുവിടുകയും ചെയ്തതോടെ യുവാവ് നേരെ ട്രാൻസ്ഫോമറിലേക്ക് വലിഞ്ഞുകയറുകയായിരുന്നു.
നിരവധി തവണ നാട്ടുകാർ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലത്തിറങ്ങാൻ തയ്യാറായില്ല. ഇതിനിടയിൽ നാട്ടുകാരിൽ ചിലർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തു. ശേഷമാണ് യുവാവ് ലൈൻ കമ്പിയുടെ മുകളിൽ കിടന്നതും ബഹളമുണ്ടാക്കിയതും.
ലൈൻകമ്പിയിൽ കിടക്കുമ്പോഴും നാട്ടുകാരുമായി തനിക്കുള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ താനത്തേഴിയിറങ്ങൂ എന്നാണ് ഇയാൾ പറഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ നാട്ടുകാർ ഒരു വിധത്തിൽ അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്.
Drunk youth falls on power line; locals save his life