---
title: "മൊകേരിക്കാർക്ക് പുതുവർഷം 'കളറാകും...!' ;     'ജനപ്രിയ' പ്രഖ്യാപനങ്ങളുമായി സഫാരി ഗ്രൂപ്പ് എം.ഡി  കെ. സൈനുൽ ആബിദീൻ"
english_title: " #New Year  #Safari Group# MD K. Zainul Abidin # 'popular' #announcements"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/260565/new-year-safari-group-md-k-zainul-abidin-popular-announcements"
published_at: "2025-01-02T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677623658825f_Untitled-2_copy.jpg"
keywords: []
---

# മൊകേരിക്കാർക്ക് പുതുവർഷം 'കളറാകും...!' ;     'ജനപ്രിയ' പ്രഖ്യാപനങ്ങളുമായി സഫാരി ഗ്രൂപ്പ് എം.ഡി  കെ. സൈനുൽ ആബിദീൻ

> **Lead Summary:** മൊകേരി :മൊകേരിയുടെ മരുമകനായെത്തി, നാട്ടുകാരനായി മാറിയ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ പ്രദേശവാസികൾക്കായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.

## Article Content

മൊകേരി :മൊകേരിയുടെ മരുമകനായെത്തി, നാട്ടുകാരനായി മാറിയ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ പ്രദേശവാസികൾക്കായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.

ഈസ്റ്റ് മൊകേരി ഇ. എം.എസ്. സ്മാരക വായനശാലയുടെ ഇരുപതാം വാർഷികവും, പുതുവൽസരാഘോഷവും ഒരുക്കിയ വേദിയിലായിരുന്നു പ്രഖ്യാപനം. സിനിമാ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്ത വേദിയിൽ മുഖ്യാതിഥായിരുന്നു സഫാരി ഗ്രൂപ്പ് എം.ഡി.കെ. സൈനുൽ ആബിദീൻ.

പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്താനായി സ്ഥലം ലഭ്യമാക്കിയാൽ കമ്മ്യൂണിറ്റി ജിം സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ത്രീകൾക്കുൾപെടെ ഇത് ഉപയോഗപെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച മൊകേരി ,വള്ളങ്ങാട്,പാറേമ്മൽ അംഗൻ വാടികളിലെ കുട്ടികൾക്ക് വയനാടിലേക്ക് അമ്മമാർക്കൊപ്പം വിനോദ യാത്ര നടത്താൻ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരഘോഷത്തോടെയാണ് ഈ പ്രഖ്യാപനങ്ങളെ പ്രദേശവാസികൾ വരവേറ്റത്.

8 വർഷം മുൻപ് താൻ നടത്തിയ വാഗ്ദാനം നടപ്പിലാകത്തതിലുള്ള വേദനയും അദ്ദേഹം പങ്കുവച്ചു. ഈ ഭാഗത്ത് കൂടി ബസ് സർവീസ് ഇല്ലാത്തതിനാൽ മിനി ബസ് വാങ്ങി നൽകാൻ ഒരുക്കമാണെന്ന് 8 വർഷം മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. ആ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ടെന്നും കരഘോഷങ്ങൾക്കിടയിൽ സൈനുൽ ആബിദീൻ പറഞ്ഞു. ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രക്കായി പ്രദേശവാസികൾ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇത് മനസിലാക്കിയായിരുന്നു പ്രഖ്യാപനം.

സി.എ പരീക്ഷയിൽ അഭിമാനാർഹമായ വിജയം നേടി ബംഗലൂരുവിൽ ജോലി നേടിയ കെ.പി ഗൗതമി നെ പതിനായിരം രൂപയുടെ കേഷ് അവാർഡ് നൽകിയും ആദരിച്ചു. കെ.ഇ. കുഞ്ഞബ്ദുള്ള ചടങ്ങിൽ കേഷ് അവാർഡ് കൈമാറി.

കെ.പി ശിവപ്രസാദ് - കെ.പി സ്മിത ദമ്പതികളുടെ മകനാണ് ഗൗതം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/260565/new-year-safari-group-md-k-zainul-abidin-popular-announcements)