(www.panoornews.in) കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു. മൂത്താമ്പി പാലത്തിൽ നിന്നാണ് യുവതി പുഴയിൽ ചാടിയത്. വൈകിട്ട് ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു. കൊയിലാണ്ടി പന്തലായിനി സ്വദേശിനിയാണ് മരിച്ചതെന്നാണ് സൂചന. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Woman jumps into river after leaving scooter parked on bridge in Koyilandy