Jan 1, 2025 06:32 PM

(www.panoornews.in)കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കുറുമാത്തൂർ ചിന്മയ സ്കൂൾ ബസ് ആണ് അപകടത്തിൽ 11 കാരിയായ നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്.

ബസിൽ നിന്ന് തെറിച്ച് വീണ നേദ്യയുടെ മുകളിൽ ബസ് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ നേദ്യ മരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  റോഡരികിലാണ് ബസ് മറിഞ്ഞ് വീണത്.

A fifth-grade student dies tragically after a school bus overturns in Kannur; 18 children injured

Next TV

Top Stories