പുതുവർഷത്തലേന്ന് കൊടും ക്രൂരത.... അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

പുതുവർഷത്തലേന്ന് കൊടും ക്രൂരത....  അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ
Jan 1, 2025 02:43 PM | By Rajina Sandeep

(www.panoornews.in)അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്.

'ശരൺജിത്ത്' ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതി അർഷാദിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നി​ഗമനം. അർഷാദിന്റെ കുടും​ബം ആഗ്ര സ്വദേശികളാണ്. അർഷാദിന്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മ അസ്മ എന്നിവരാണ് മരിച്ചത്.

കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് മൃത​ദേഹങ്ങൾ കണ്ടെത്തിയത്. ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി നൽകിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രവീണ അറിയിച്ചു.

തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബർ 30നാണ് മരിച്ച അഞ്ച് പേരും 'ശരൺജിത്ത്' ഹോട്ടലിൽ എത്തിയത്.

അർഷാദിന്റെ അച്ഛനും ഇവർക്കൊപ്പം ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. പിതാവ് ബദറിനും കേസിൽ പങ്കുണ്ടെന്നാണ് പൊലീസിന് സംശയിക്കുന്നത്.

പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും പൊലീസ് അറിയിച്ചു.

A 24-year-old man arrested for murdering his mother and four sisters on New Year's Eve

Next TV

Related Stories
*സൈനികൻ്റെ വീട്ടിൽ കവർച്ച ;  മാല കവർന്ന മോഷ്ടാവ് വീട്ടമ്മയുടെ കണ്ണീര് കണ്ട്  താലി തിരികെ നൽകി

Jan 4, 2025 10:20 AM

*സൈനികൻ്റെ വീട്ടിൽ കവർച്ച ; മാല കവർന്ന മോഷ്ടാവ് വീട്ടമ്മയുടെ കണ്ണീര് കണ്ട് താലി തിരികെ നൽകി

*സൈനികൻ്റെ വീട്ടിൽ കവർച്ച ; മാല കവർന്ന മോഷ്ടാവ് വീട്ടമ്മയുടെ കണ്ണീര് കണ്ട് താലി തിരികെ...

Read More >>
ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ  ഷോക്കേറ്റു മരിച്ചു

Jan 3, 2025 07:18 PM

ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു

ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു...

Read More >>
സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന്  ;  അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

Jan 3, 2025 04:02 PM

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന് ; അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന് ; അമ്മയെ കുത്തിക്കൊലപ്പെടുത്തി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 3, 2025 03:18 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ മൊഴിയും ; വിധി പകർപ്പ് പുറത്ത്

Jan 3, 2025 03:00 PM

പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ മൊഴിയും ; വിധി പകർപ്പ് പുറത്ത്

പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ...

Read More >>
Top Stories

News Roundup