(www.panoornews.in)ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായ പന്ത്രണ്ടാം വർഷവും ധനുമാസ പൊങ്കാല സമർപ്പിച്ച് സ്ത്രീകൾ. പാെങ്കാലയ്ക്ക് ക്ഷേത്ര തന്ത്രി കരുമാരത്തില്ലത്ത് വാസു ദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.
തുടർന്ന് യോഗാചാര്യ ബാലകൃഷ്ണ സ്വാമിയുടെ പ്രഭാഷണവും നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ആര്യപ്പള്ളി നാണു, സെക്രട്ടറി നാടുവാളിൽ ശശീന്ദ്രൻ, ഖജാൻജി മുളക്കാപ്പറമ്പത്ത് ബാലൻ എന്നിവർ നേതൃത്വം നൽകി.
Pongala to Goddess Bhagavathy at Puttuvan Kavil in an atmosphere of devotion