കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം ; അലമാരയിൽ നിന്ന് സ്വർണ നാണയങ്ങളും മാലയും പണവും നഷ്ടമായി

കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം ; അലമാരയിൽ നിന്ന് സ്വർണ നാണയങ്ങളും മാലയും പണവും നഷ്ടമായി
Dec 30, 2024 06:46 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. തളാപ്പിലാണ് സംഭവം. 12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ സ്വർണമാലയും 88,000 രൂപയും മോഷണം പോയി. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.

തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് കടത്തുകടക്കുകയായിരുന്നു. വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉമൈബയുടെ മകൻ നാദിറാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാദിർ വീട്ടിലെത്തിയത്. വാതിൽ തകർന്ന നിലയിൽ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു.

വീടിന്റെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‍ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

The front door of a locked house in Kannur was broken into and stolen; gold coins, necklaces and money were lost from the cupboard

Next TV

Related Stories
പുതുവർഷ ദിനത്തിൽ മാതാപിതാക്കൾ വീടെത്താൻ വൈകി; ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

Jan 2, 2025 03:52 PM

പുതുവർഷ ദിനത്തിൽ മാതാപിതാക്കൾ വീടെത്താൻ വൈകി; ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

പുതുവർഷ ദിനത്തിൽ മാതാപിതാക്കൾ വീടെത്താൻ വൈകി; ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ പീഡിപ്പിച്ച അയൽവാസി...

Read More >>
തളിപ്പറമ്പിൽ എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

Jan 2, 2025 02:34 PM

തളിപ്പറമ്പിൽ എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തളിപ്പറമ്പിൽ എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ...

Read More >>
കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

Jan 2, 2025 01:41 PM

കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ...

Read More >>
കണ്ണൂർ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

Jan 2, 2025 12:10 PM

കണ്ണൂർ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ്...

Read More >>
മദ്യപിച്ച് ലക്കുകെട്ട് യുവാവ് വൈദ്യുത ലൈനിൽ  കിടന്നു ; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

Jan 2, 2025 11:07 AM

മദ്യപിച്ച് ലക്കുകെട്ട് യുവാവ് വൈദ്യുത ലൈനിൽ കിടന്നു ; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

മദ്യപിച്ച് ലക്കുകെട്ട് യുവാവ് വൈദ്യുത ലൈനിൽ കിടന്നു ; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ...

Read More >>
മൊകേരിക്കാർക്ക് പുതുവർഷം 'കളറാകും...!' ;     'ജനപ്രിയ' പ്രഖ്യാപനങ്ങളുമായി സഫാരി ഗ്രൂപ്പ് എം.ഡി  കെ. സൈനുൽ ആബിദീൻ

Jan 2, 2025 10:55 AM

മൊകേരിക്കാർക്ക് പുതുവർഷം 'കളറാകും...!' ; 'ജനപ്രിയ' പ്രഖ്യാപനങ്ങളുമായി സഫാരി ഗ്രൂപ്പ് എം.ഡി കെ. സൈനുൽ ആബിദീൻ

മൊകേരിയുടെ മരുമകനായെത്തി, നാട്ടുകാരനായി മാറിയ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ പ്രദേശവാസികൾക്കായി വിവിധ പദ്ധതികൾ...

Read More >>
Top Stories