മട്ടന്നൂർ :(www.panoornews.in)12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിയെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി 12 വർഷം തടവിനും 60,000 പിഴയടക്കാനും ശിഷിച്ചു.
പോക്സോ കോടതി ജഡി അനിറ്റ് ജോസഫാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് 50,000 രൂപ ഇരക്ക് നൽകണം. 2021-ൽ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഗ്രേഡ് എ.എസ്.ഐ. രാഗേഷാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ കെ.ജി. പ്രവീൺകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.
Mattanur court sentences relative to 12 years in prison and fines him Rs 60,000 for raping minor