തലശേരി :(www.panoornews.in)ലൈസൻസില്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിച്ച ശീതള പാനീയ കട അടച്ചുപൂട്ടി നഗരസഭ ആരോഗ്യവിഭാഗം.
ലോഗൻസ് റോഡിലെ ഷെമി ഹോസ്പിറ്റൽ കോമ്പൗണ്ടിനകത്ത്
ഷെമി ജ്യൂസ് സെന്റർ എന്ന പേരിൽ ലൈസൻസില്ലാതെയും , ശുചിത്വം ഇല്ലാതെയും ജീവനക്കാരന് ഹെൽത്ത് കാർഡ് ഇല്ലാതെയും കുടിവെള്ള പരിശോധനാഫലം ഇല്ലാതെയും പ്രവർത്തിച്ചുവരുകയായിരുന്നു ഈ സ്ഥാപനം.
പരിശോധനയിൽ ഒരു മാസം കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകളും അഴുകിയ ഫ്രൂട്സുകളും വിൽപ്പനയ്ക്കായി സൂക്ഷിച്ചതായും കണ്ടെത്തി.
പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് ബിന്ദു മോൾ നേതൃത്വം നൽകി.
ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജിന, അനിൽ കുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.
No license, no hygiene; Municipality health department closes down soft drink shop in Thalassery