---
title: "ചൊക്ലി ടൗണിൽ  ഓട്ടോ നിയന്ത്രണം  വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്"
english_title: "Auto loses control and crashes into a curb in Chokli town; driver injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/257720/auto-loses-control-and-crashes-into-a-curb-in-chokli-town-driver-injured"
published_at: "2024-12-20T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6765431073d44_Untitled-5_copy.jpg"
keywords: []
---

# ചൊക്ലി ടൗണിൽ  ഓട്ടോ നിയന്ത്രണം  വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** ചൊക്ലി: ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി . ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കയറ്റത്ത് റോഡരികിലെ കടക്ക് സമീപത്തേക്കാണ് നിയന്ത്രണം തെറ്റിയ ഓട്ടോ പാഞ്ഞുകയറിയത്. ഓട്ടോയുടെ മുൻ ഗ്ലാസ് തകർന്നു.

## Article Content

ചൊക്ലി: ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി . ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കയറ്റത്ത് റോഡരികിലെ കടക്ക് സമീപത്തേക്കാണ് നിയന്ത്രണം തെറ്റിയ ഓട്ടോ പാഞ്ഞുകയറിയത്. ഓട്ടോയുടെ മുൻ ഗ്ലാസ് തകർന്നു.

അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയിൽ യാത്രക്കാരികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തിരക്കേറിയ ഭാഗം കൂടിയാണിവിടം. അപകട സമയത്ത് റോഡിൽ ആളില്ലാത്തതിനാൽ അപകടമൊഴിവായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/257720/auto-loses-control-and-crashes-into-a-curb-in-chokli-town-driver-injured)