കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ തൂങ്ങി മരിച്ചു.

കല്ലടയാറ്റിൽ  ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ തൂങ്ങി മരിച്ചു.
Dec 17, 2024 11:57 AM | By Rajina Sandeep

(www.panoornews.in)കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളിൽ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ(62)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേർന്ന മുറിയിലാണ് തൂങ്ങിയനിലയിൽ കണ്ടത്.

ഭർത്താവ് രാവിലെ റബ്ബർ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകൻ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.

വിവരമറിഞ്ഞ് ഓടിയെത്തിയ വാർഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ശ്യാമളയമ്മയെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈവർഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ വീടിനു സമീപത്തെ കടവിൽനിന്ന്‌ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെടുന്നത്. മഴകാരണം വെള്ളമുയർന്ന നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്തായിരുന്നു വന്നടിഞ്ഞത്.

സ്ത്രീ ഒഴുകിയെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്ന്‌ വളരെ സാഹസികമായി അവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭർത്താവ്: ഗോപിനാഥൻ പിള്ള. മകൻ: മനോജ്കുമാർ.മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ്‌ ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)

A woman who miraculously escaped being swept away by the Kallada River hanged herself to death.

Next TV

Related Stories
പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

Jan 5, 2025 08:38 PM

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക്...

Read More >>
കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന്  കുടുംബം

Jan 5, 2025 08:33 PM

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ...

Read More >>
വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ  മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ;   വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

Jan 5, 2025 08:13 PM

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ; വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ്...

Read More >>
'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

Jan 5, 2025 06:19 PM

'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

മൊകേരി കൃഷിഭവന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ഒരു വീട്ടിൽ ഒരു വാഴ പദ്ധതിക്ക്...

Read More >>
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 03:22 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു...

Read More >>
Top Stories