ആറു വയസുകാരനെ രണ്ടാനമ്മയും, പിതാവും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; കേസിൽ ഇന്ന് വിധി

ആറു വയസുകാരനെ രണ്ടാനമ്മയും, പിതാവും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; കേസിൽ ഇന്ന് വിധി
Dec 17, 2024 11:08 AM | By Rajina Sandeep

ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും.

ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്.

മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത.

പട്ടിണിക്കിട്ടതും ക്രൂരമായി മർദിച്ചതുമെല്ലാം രണ്ടാനമ്മയും സ്വന്തം പിതാവും ചേർന്നാണ്. 2013 ജൂലൈ 15 നാണ് മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്, ഇതോടെയാണ് ഷെഫീക്ക് നേരിട്ട പീഡനം പുറത്തറിയുന്നത്.

തലച്ചേറിനേറ്റ ക്ഷതവും കാലിലെ ഒടിവും നിരവധി മുറിപ്പാടുകളും. ഒരുപക്ഷേ ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു.

ആഴ്ചകളെടുത്ത ചികിത്സയ്ക്കൊടുവിൽ ഷെഫീക്ക് ജീവിത്തിലേക്ക് തിരികെയെത്തി. പക്ഷേ തലച്ചോറിനേറ്റ ക്ഷതം കുഞ്ഞിൻ്റെ മാനസിക വള‍ർച്ചയെ ബാധിച്ചു.

കുമളി പൊലീസ് 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ പൂർത്തിയായി. പിതാവ് ഷെരീഫാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രണ്ടാനമ്മ അനീഷയും.

ഷെഫീക്കിന്റെ സഹോദരൻ ഷെഫീനെ മർദ്ദിച്ചതിനും ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ദൃക് സാക്ഷികളില്ലാതിരുന്നിട്ടും, മെഡിക്കൽ തെളിവുകൾ, സാഹചര്യത്തെളിവുകൾ എന്നിവയുടെ പിൻബലത്തിലാണ് വാദം പൂർത്തിയാക്കിയത്.

Six-year-old boy brutally beaten to death by stepmother and father; Verdict in case today

Next TV

Related Stories
പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

Jan 5, 2025 08:38 PM

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക്...

Read More >>
കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന്  കുടുംബം

Jan 5, 2025 08:33 PM

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ...

Read More >>
വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ  മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ;   വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

Jan 5, 2025 08:13 PM

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ; വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ്...

Read More >>
'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

Jan 5, 2025 06:19 PM

'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

മൊകേരി കൃഷിഭവന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ഒരു വീട്ടിൽ ഒരു വാഴ പദ്ധതിക്ക്...

Read More >>
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 03:22 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു...

Read More >>
Top Stories