മനേക്കര:(www.panoornews.in) റിട്ട.എസ്.ഐ മനേക്കര ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപം ആരാമം വീട്ടിൽ പാലയുള്ള പറമ്പത്ത് പി.പി രമേഷ് ബാബുവിന് നാട്ടുകാരും, സഹപ്രവർത്തകരും കണ്ണീരോടെ വിട നൽകി.
1993 ബാച്ചുകാരനായ രമേഷ് ബാബു പാനൂർ, ചൊക്ലി, കൊളവല്ലൂർ, തലശേരി തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു. ചൊക്ലി പൊലീസ് സ്റ്റേഷനിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയാണ് വിരമിച്ചത്. പാനൂർ സിഐ സുധീർ കല്ലൻ, എസ്.ഐ സുനിൽ കുമാർ, ഡിഎച്ച്ക്യു എസ്.ഐ എന്നിവർ ഫ്യൂണറൽ പരേഡിന് നേതൃത്വം നൽകി.
93 കെ.എ.പി നാലാം ബറ്റാലിയനിൽ 920 പൊലീസുകാരാണ് ട്രെയിനിംഗ് നടത്തിയത്. സൗമ്യമായ പെരുമാറ്റം കൊണ്ടും പ്രവൃത്തി കൊണ്ടും ഏവർക്കും പ്രീയങ്കരനായിരുന്നു രമേശ് ബാബു. സഹപ്രവർത്തകരടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു.
Retired SI Ramesh Babu of Manekara receives tearful tributes from locals and colleagues