എവി ബാലൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; എ.വിക്ക് നാടിൻ്റെ സ്നേഹാദരം

എവി ബാലൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; എ.വിക്ക് നാടിൻ്റെ സ്നേഹാദരം
Dec 26, 2024 07:09 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പാനൂരിൻ്റെ കിഴക്കൻ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർടിക്ക് അടിത്തറയുണ്ടാക്കിയ നേതാക്കളിൽ ഒരാളും, സിപി എം മുൻ പാനൂർ ഏരിയ സെക്രട്ടറിയുമായ എവി ബാലനെ നാട് ആദരിച്ചു. എ.വിക്ക് സ്നേഹാദരം എന്ന പേരിലാണ് ആദരം ഒരുക്കിയത്.


കുന്നോത്ത് പറമ്പ് പഞ്ചായത്തോഫീസിനു സമീപത്തെ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് ആദരവ്പരിപാടി ഒരുക്കിയത്.

പ്രതിസന്ധി ഘട്ടങ്ങളിൽ പാനൂർ മേഖലയിൽ കമ്യൂണിസ്റ്റ പാർട്ടി കെട്ടിപടുക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ച നേതാവാണ് എ.വി. ബാലൻ.'


സിപി എം പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ആദരസമ്മേളനം ഉദ്ഘാടനം ചെയ്തു . നാടിൻ്റെ ഉപഹാരവും മുഖ്യമന്ത്രി എ.വി. ബാലന് സമ്മാനിച്ചു. ഉത്തമനായ കമ്മ്യൂണിസ്റ്റും വർഗീയതയ്ക്കെതിരെ കർശനമായ നിലപാടെടുക്കുകയും, പാനൂർ മേഖലയിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത നേതാവാണ് എ വി ബാലനെന്ന് മുഖ്യമന്ത്രി പറഞ്ഞു.




സി.പി.എം. കണ്ണൂർ ജില്ലാ സിക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ അധ്യക്ഷനായി പാനൂർ ഏരിയാ സിക്രട്ടറി സംഘാടക സമിതി ചെയർമാൻ കെ.ഇ. കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.

സ്പീക്കർ അഡ്വഎ എൻ ഷംസീർ, സിപി എം കേന്ദ്ര കമ്മിറ്റി യംഗങ്ങളായ ഇപി ജയരാജൻ, കെകെ ശൈലജ ടീച്ചർ എം.എൽ.എ, കെ.പി മോഹനൻ എം.എൽ.എ. സി.പി.ഐ.എം.ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ജില്ലാ സിക്രട്ടറിയേറ്റംഗങ്ങളായ പനോളി വൽസൻ , എം.സുരേന്ദ്രൻ, കല്ലിക്കണ്ടി എൻ.എ.എ. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. പുത്തൂർ മുസ്തഫ, റബ് കോ ചെയർമാൻ കാരായി രാജൻ, ആർ. അബ്ദുള്ള , കെ.കെ. പവിത്രൻ ,ഒ.കെ.വാസു കെ.പി.രാജേഷ് കെ.റിനീഷ് എന്നിവർ സംസാരിച്ചു.

. 1957 ൽ തൻ്റെ പതിനാലാമത്തെ വയസ്സിൽ പാറാടുള്ള ടെയ്ലർ കട കേന്ദ്രീകരിച്ചു തുടങ്ങിയതാണ് എവി ബാലൻ്റെ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തനം.1966ൽ പാർടിയംഗമായി. കർഷകസംലത്തിൻ്റെ രൂപീകരണത്തോടെ പൊതുരംഗത്ത് സജീവമായി. ഇരുപതാമത്തെ വയസ്സിൽ കർഷക സംഘം ജില്ലാ കമ്മിറ്റിയംഗമായി.മോഹനഗിരി ,വടക്കെക്കളം മിച്ചഭൂമി സമരങ്ങൾക്ക് നേതൃത്വം നൽകി. വടക്കെക്കളം സമരസമിതിയുടെ കൺവീനറായും പ്രവർത്തിച്ചു.1975 ൽ സിപി എം തലശ്ശേരി ഏരിയ കമ്മിറ്റിയംഗം, 1981ൽ തലശ്ശേരി വിഭജിച്ചു പാനൂർ രൂപീകൃതമായതോടെ പാനൂർ ഏരിയ കമ്മിറ്റിയംഗമായി. 1995 മുതൽ 3 വർഷം പാനൂർ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. കുന്നോത്തു പറമ്പ് പഞ്ചായത്തംഗമായും, രണ്ടു തവണ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ആദരവ് സമ്മേളനത്തോടനുബന്ധിച്ചു എവി ബാലൻ്റെ പൊതുജീവിതം ഉൾപ്പെടുത്തി വിവിധ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കുറിപ്പ് സഹിതമുള്ള സുവനീർ പ്രകാശനവും വിവിധ കലാപരിപാടികളും നടന്നു.

Chief Minister Pinarayi Vijayan says AV Balan is a great communist; AV has the love and respect of the nation

Next TV

Related Stories
കള്ളനാക്കി ചിത്രീകരിച്ചതിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം ; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 08:12 AM

കള്ളനാക്കി ചിത്രീകരിച്ചതിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം ; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ്...

Read More >>
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

Dec 26, 2024 10:33 PM

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്...

Read More >>
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി രണ്ടു ലക്ഷം  തട്ടി ; കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 05:01 PM

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി രണ്ടു ലക്ഷം തട്ടി ; കണ്ണൂർ സ്വദേശി പിടിയില്‍

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി രണ്ടു ലക്ഷം തട്ടി ; കണ്ണൂർ സ്വദേശി...

Read More >>
ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

Dec 26, 2024 01:39 PM

ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി...

Read More >>
 പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

Dec 26, 2024 01:18 PM

പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും...

Read More >>
Top Stories