---
title: "കണ്ണൂരിൽ കാണാതായ യുവാവിനെ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing youth found hanging in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259024/missing-youth-found-hanging-in-kannur"
published_at: "2024-12-26T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676cf75d3983e_676cecd1f3794_death.jpg"
keywords: []
---

# കണ്ണൂരിൽ കാണാതായ യുവാവിനെ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇരിട്ടി : ചെടിക്കുളം കൊക്കോടുനിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവ് പീടികയിൽ സന്തോഷ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .

## Article Content

ഇരിട്ടി : ചെടിക്കുളം കൊക്കോടുനിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവ് പീടികയിൽ സന്തോഷ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .

ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . വീട്ടുകാരുമായി വഴക്കിട്ട ശേഷം ചൊവ്വാഴ്ചയാണ് യുവാവ് വീടുവിട്ട് ഇറങ്ങിയത് .

സന്തോഷ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആറളം പോലീസിൽ പരാതി നൽകിയിരുന്നു . പോലീസും നാട്ടുകയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259024/missing-youth-found-hanging-in-kannur)