ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു ; സന്നിധാനം കമാൻഡോ ടീമിൻ്റെ നിയന്ത്രണത്തിൽ

ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു ; സന്നിധാനം കമാൻഡോ ടീമിൻ്റെ നിയന്ത്രണത്തിൽ
Dec 6, 2024 12:20 PM | By Rajina Sandeep

(www.panoornews.in)ശബരിമലയിൽ ഇന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൻ്റെ വാർഷിക ദിനമായതിനാൽ പൊലീസും കേന്ദ്രസേനയും ചേർന്നാണ് സംയുക്ത സുരക്ഷ തീർക്കുന്നത്.

പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സന്നിധാനം 17 അംഗ കമാൻഡോ ടീമിൻ്റെ നിയന്ത്രണത്തിലാകും.

പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുന്ന തീർത്ഥാടകരെ കൂടുതൽ സമയം നിൽക്കാൻ അനുവദിക്കില്ല. സുരക്ഷാ ക്രമീകരണത്തിൻ്റെ ഭാഗമായി ഹെലികോപ്ടറിൽ ആകാശ നിരീക്ഷണവും നടത്തും.


ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം തുടരുകയാണ്. നാളെയും മറ്റന്നാളും ശനിയും ഞായറും ആയതിനാൽ ഇനിയും തിരക്ക് കൂടാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഇതുവരെ 25,000ത്തോളം തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടിക്കഴിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം 84,024 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. അതേസമയം, ഈ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് 21-ാം ദിവസമാണ് 15 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്.

Security increased at Sabarimala; Sannidhanam under control of commando team

Next TV

Related Stories
ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

Dec 26, 2024 01:39 PM

ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി...

Read More >>
 പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

Dec 26, 2024 01:18 PM

പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും...

Read More >>
കണ്ണൂരിൽ കാണാതായ യുവാവിനെ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 11:57 AM

കണ്ണൂരിൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 26, 2024 11:40 AM

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
Top Stories










News Roundup






Entertainment News