കണ്ണൂർ:(www.panoornews.in) കണ്ണൂർ തോട്ടട ഗവ. ഐ.ടി.ഐ.യിൽ കെ.എസ്.യു. പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. മാങ്ങാട്ടിടത്തെ സനുരാഗ് നിവാസിൽ എൻ. അശ്വിൻ (19), വടക്കുമ്പാട് മഠത്തുംഭാഗത്ത് ഇടത്തിൽ മീത്തൽ ഹൗസിൽ എം.ഷാരോൺ (19), നിട്ടൂർ ബാലത്തിൽ ചോലമലയിൽ ഹൗസിൽ അലക്സ് വിൻസന്റ് (20) എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വധശ്രമത്തിനാണ് ഇവരുടെ പേരിൽ കേസെടുത്തത്. 11-നാണ് തോട്ടട ഗവ.ഐ.ടി.ഐ.യിൽ കെ.എസ്.യു.- എസ്.എഫ്.ഐ. സം ഘർഷമുണ്ടായത്. സംഭവത്തിൽ 10 വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു.
Attack at Thotta ITI; Three SFI activists arrested