(www.panoornews.in)ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ചൊക്ലി ബിആർസി - ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഒപ്പം' പരിപാടി ശ്രദ്ധേയമായി. സബ്ജില്ലാതല ഉദ്ഘാടനം ചൊക്ലി ഒ. ഖാലിദ് മെമ്മോറിയൽ എൽ.പി. സ്കൂളിൽ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ. ഗീത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നവാസ് പരത്തീൻ്റെവിട അധ്യക്ഷനായി.
ബി.പി.സി സുനിൽബാൽ, പ്രധാനധ്യാപകൻ എ.കെ ഷമീർ, മാനേജ്മെൻ്റ് കമ്മിറ്റി പ്രതിനിധി മഹറൂഫ് കൊളപ്പയിൽ , അക്കാദമിക് കൗൺസിൽ പ്രതിനിധി കെ.രമേശൻ, എച്ച് എം.ഫോറം പ്രതിനിധി സി.വി അജേഷ്, പിടിഎ പ്രസി. പി. അനസ്, സ്പെഷൽ എഡ്യുക്കേറ്റർ കെ.ശ്രീലത എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ , കലാകാരൻ രാജേന്ദ്രൻ ചൊക്ലി, സിനിമാ പിന്നണി ഗായിക ഗോപികാ ഗോകുൽദാസ് എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി ചിത്രരചന, ഉപന്യാസം തുടങ്ങിയ രചനാമത്സരങ്ങളും, സൗഹൃദ കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം’ പോലുള്ള പരിപാടികളും വിവിധ സ്കൂളുകളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ നൂറോളം ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. മത്സര വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.
The Disability Week celebration program "Oppam" organized by Chokli BRC was notable.