കണ്ണൂർ:(www.panoornews.in) കണ്ണൂർ വളപട്ടണം മന്നയിലെ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും, ഒരു കോടി രൂപയും കവർന്ന ലിജീഷിനെ പിടിക്കാൻ സഹായിച്ചത് എട്ടുകാലി വലയെന്ന് പോലിസ്.
അഷ്റഫിന്റെ വീട്ടിൽ കയറിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും കള്ളൻ ആരാണെന്ന് പോലിസിന് വ്യക്തത ഉണ്ടായിരുന്നില്ല.അതിനാൽ, കള്ളന്റെ ഷർട്ടിൻ്റെ നിറം കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. മോഷണം പുറത്തറിഞ്ഞ ദിവസം പ്രദേശവാസികളുടെ വീടുകളിൽ പോലിസ് പോയിരുന്നു. സ്വാഭാവികമായും അഷ്റഫിന്റെ തൊട്ടടുത്ത വീട്ടിലെ ലിജീഷിൻ്റെ സമീപവും പോലിസ് എത്തി. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും പ്രദേശത്ത് കണ്ടിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് അറിയാനായിരുന്നു ഇത്. അങ്ങനെ ആരെയും കണ്ടില്ലെന്നാണ് ലിജീഷ്
പോലിസിനോട് പറഞ്ഞത്.
എന്നാൽ, ഇയാളുടെ തലമുടിയിലും ഷർട്ടിലും എട്ടുകാലി വലകൾ കണ്ടു. അഷ്റഫിന്റെ വീട്ടിലെ എട്ടുകാലി വലകൾ പരിശോധിച്ചിരുന്ന പോലിസ് എങ്ങനെയാണ് ചിലന്തിവല തലയിൽ ആയതെന്ന് ലിജീഷിനോട് സ്വാഭാവികമെന്നോണം ചോദിച്ചു. ഈ ചോദ്യത്തെ തമാശ രീതിയിൽ തള്ളുകയാണ് ലിജീഷ് ചെയ്തത്. ഇതോടെ സംശയം തോന്നിയ പോലിസ് സംഘം ഇയാളെ വിടാതെ പിന്തുടരുകയായിരുന്നു
Lijeesh, who stole 300 rupees and one crore rupees, was trapped in a spider web..!