പുല്ലൂക്കര:(www.panoornews.in) ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം. പ്രവർത്തകരാൽ കൊല്ലപ്പെട്ട പുല്ലൂക്കരയിലെ മൻസൂറിൻ്റെ സഹോദരൻ മുഹ്സിന് ജോലി നൽകിയാണ് കോളേജ് കമ്മിറ്റി പാർട്ടി പ്രവർത്തകർക്കാകെ ആവേശമായത്.
കോളേജ് കമ്മിറ്റി പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദിൻ്റെയും, ജനറൽ സിക്രട്ടറി പി.പി.എ ഹമീദിൻ്റെയും, ട്രഷറർ ആർ. അബ്ദുളള മാസ്റ്ററുടെയും മാനേജർ കെ.കെ. മുഹമ്മദിൻ്റെയും നേതൃത്വലുള്ള കമ്മിറ്റിയാണ് ഏക കണ്o മായി തീരുമാനമെടുത്ത് താൽക്കാലികമായി ജോലി ലഭ്യമാക്കിയത്. കോളജിൽ ഒഴിവു വരുമ്പോൾ സ്ഥിരം നിയമനം നൽകാനും കോളേജ് കമ്മിറ്റി തീരുമാനിച്ചു.
കൂത്തു പറമ്പ് മണ്ഡലം മുസ്ലിം ലീഗിലെ നേതൃനിരയിൽ പ്രവർത്തിക്കുന്ന നേതാക്കൻമാരുടെ അധീനതയിൽ പല സ്ഥാപനങ്ങൾ ഉണ്ടായിട്ടും അവിടെയൊന്നും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ ലീഗ് വിരുദ്ധരെന്ന് ഔദ്യാഗിക പക്ഷം ആക്ഷേപിക്കുന്നവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് കമ്മിറ്റി മുഹ്സിന് ജോലി നൽകിയത് പ്രവർത്തകർക്ക് ആവേശമായി.
ഔദ്യോഗിക പക്ഷമെന്ന് ആവർത്തിച്ച് പറയുന്നവർ രക്ത സാക്ഷി കുടുംബത്തിലെ ഒരാൾക്ക് ജോലി തരപ്പെടുത്തി നൽകാത്തത് അണികളുടെ ഇടയിൽ അതൃപ്തിക്ക് കാരണമായിരുന്നതായും സൂചനകളുണ്ട്. മുഹ്സിന് ജോലി നൽകാനുളള കോളേജ് കമ്മിറ്റിയുടെ തീരുമാനം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരിൽ ഭൂരിഭാഗവും പരക്കെ സ്വാഗതം ചെയ്യുന്നുമുണ്ട്..
The Kallikandi N.A.M. College Committee, in solidarity with the family of the martyr in Pullukkara, gave a job to the brother of the slain Muslim League activist.