പാറാട് :(www.panoornews.in) പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി.കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അദ്വൈത രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി മഹിജ, പാനൂർ ന്യൂക്ലിയസ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. റഹ്മത്തുള്ള അഷറഫ്
സ്കൂൾ പ്രിൻസിപ്പൽ എം ശ്രീജ, ഡോ. അഞ്ചു കുറുപ്പ്, അരുൺ വളയം,രക്തദാന രംഗത്ത് കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്റ്റാഫ് പ്രതിനിധി വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
എൻ.എസ്.എസ് വളണ്ടിയർ മാരായ അലൻ സ്വാഗതവും അവന്തിക നന്ദിയും പറഞ്ഞു. രക്ത ദാന ക്യാമ്പിൽ 40 പേർ രക്ത ദാനം നടത്തി.15 പേർ ആദ്യമായിട്ടാണ് രക്തദാനം നടത്തിയത്.
NSS students conducted a blood donation camp