ചമ്പാട്:(www.panoornews.in) സ്വകാര്യ പണമിടപാട് നടത്തുന്ന ശ്രീരാം ഫൈനാൻസിൽനിന്നും ലോണെടുത്ത പൊന്ന്യം സ്വദേശിനിയെ വീട്ടിൽകയറി ഭീഷണിപ്പെടുത്തിയതായി പരാതി. ചമ്പാട് മാക്കുനി സ്വദേശിനിയുടെ ഭർത്താവ് റിജുൻലാൽ ആണ് പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ലോൺ കൃത്യമായി അടക്കുന്നില്ലെന്നാരോപിച്ച് ശ്രീരാം ഫൈനാൻസ് ജീവനക്കാരാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതത്രെ.
റിജുൻ ലാലിൻ്റെ ഭാര്യക്ക് പ്രസവ സംബന്ധമായ അസുഖങ്ങൾ വന്നതിനാലാണ് തിരിച്ചടവ് മുടങ്ങിയത്. യുവതി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്താണ് ഫൈനാൻസ് ജീവനക്കാർ വന്ന് ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്‌തതെന്ന് പരാതിയിൽ പറയുന്നു. യുവതി ആത്മഹത്യാശ്രമം നടത്തിയതിനാൽ തലശ്ശേരി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Housewife attempts suicide in Champad Makkuni after finance company employees enter her home and threaten her; Panur police registers case