(www.panoornews.in) കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് അനധികൃതമായി കടത്തിയ പക്ഷികളുമായി രണ്ടു യുവാക്കള്‍ പിടിയിലായി.
തായ്ലന്‍ഡിൽ നിന്ന് കടത്തി കൊണ്ടു വന്ന പക്ഷികളെ കസ്റ്റംസ് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഞായറാഴ്ച രാത്രി കൊച്ചിയിൽ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരുടെ പക്കൽ നിന്നാണ് അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ പിടികൂടിയത്.
വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു.
തുടര്‍ന്നാണ് വേഴാമ്പൽ ഉള്‍പ്പെടെ അപൂര്‍വയിനത്തിൽ പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്.
പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുയമായി വെറ്ററിനറി ഡോക്ടര്‍മാരുടെയും പക്ഷി വിദഗ്ധരുടെയും ഏല്‍പിച്ചു.
കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്.
Bird smuggling through Nedumbassery airport; Two arrested for trying to smuggle rare species of birds including vultures