പാനൂർ :(www.panoornews.in)പാനൂരിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് പുനർനിർമ്മിക്കാൻ ഉള്ള നീക്കംതടയുമെന്ന് വ്യാപാരി ചുമട് മോട്ടോർ തൊഴിലാളി ബഹുജന കൂട്ടായ്മയോഗം തീരുമാനിച്ചു.
പാനൂർ ടൗണിലെ വ്യാപാരികളെയും, മോട്ടോർ തൊതൊഴിലാളികളെയും, ചുമട്ടുതൊഴിലാളികളെയും ടൗണിൽ വന്നു പോകുന്ന പൊതുജനങ്ങൾക്കും വളരെ പ്രയാസം ഉണ്ടാക്കിയ സിഗ്നൽ സംവിധാനം കഴിഞ്ഞ ദിവസം തകരാറിലായിരുന്നു.
ഇതിനുശേഷം ഗതാഗത കുരുക്കില്ലാത്ത പാനൂരിനെ ഗതാഗത കുരുക്കിലേക്ക് തള്ളി വിടുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം വീണ്ടും പുനർ നിർമ്മിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കെൽട്രോൺ ജീവനക്കാർ പാനൂരിൽ എത്തി പരിശോധന നടത്തിയിരുന്നു.
പാനൂർ വ്യാപാരി ഭവനിൽ ചേർന്ന യോഗം ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.മനീഷ് ഉദ്ഘാടനം ചെയ്തു. കെ എം അശോകൻ അധ്യക്ഷത വഹിച്ചു.
കെ കെ പുരുഷോത്തമൻ,എ സന്തോഷ്, കെ എം മുഹമ്മദ്, എം വി വത്സലൻ, എം ടി കെദിനേശൻ ,എം കെ രാജിവൻ, കെ രാജൻ എന്നിവർ സംസാരിച്ചു. ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നൽലൈറ്റ്
പുനർസ്ഥാപിക്കാനുള്ളനീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാനൂർ മുൻസിപ്പാലിറ്റി ട്രാഫിക് റെഗുലേറ്റർ കമ്മിറ്റിചെയർമാനും, നഗരസഭാ ചെയർമാനും, പാനൂർ സർക്കിൾഇൻസ്പെക്ടർക്കും നിവേദനം നൽകി
Vyapaari Chumad Motor Workers Mass Association says it will block the move to reconstruct the traffic signal light in Panur; Complaint filed with the Municipal Chairman and Circle Inspector