(www.panoornews.in)വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു.
അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്നും ഹൈക്കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നു. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ വിമർശനം. ഹര്‍ത്താല്‍ നടത്തിയ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ
Is hartal the only way to protest? High Court strongly criticizes the hartal of LDF and UDF in Wayanad