---
title: "കണ്ണൂർ കോർപ്പറേഷൻ  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി  കെ രാഗേഷിന്  മർദ്ദനം ; മർദ്ദിച്ചത് മുസ്ലിം ലീഗ് കൗൺസിലറുടെ നേതൃത്വത്തിലെന്ന് പരാതി"
english_title: "Kannur Corporation Development Affairs Standing Committee Chairman PK Ragesh was assaulted; complaint says the assault was led by a Muslim League councilor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251097/kannur-corporation-development-affairs-standing-committee-chairman-pk-ragesh-was-assaulted-complaint-says-the-assault-was-led-by-a-muslim-league-councilor"
published_at: "2024-11-22T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674083429bc47_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി  കെ രാഗേഷിന്  മർദ്ദനം ; മർദ്ദിച്ചത് മുസ്ലിം ലീഗ് കൗൺസിലറുടെ നേതൃത്വത്തിലെന്ന് പരാതി

> **Lead Summary:** ** കണ്ണൂർ :**ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് രാഗേഷിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.. വെള്ളിയാഴ്ച പകൽ 12 നാണ് സംഭവം.

## Article Content

** കണ്ണൂർ :**ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് രാഗേഷിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.. വെള്ളിയാഴ്ച പകൽ 12 നാണ് സംഭവം.

പടന്നപ്പാലത്ത് തോട് മൂടിയ വിഷയവുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് പി കെ രാഗേഷും, ലീഗ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.

തർക്കം മുർച്ഛിച്ചപ്പോൾ രാഗേഷിനെ ലീഗുകാർ ആക്രമിക്കുകയായിരുന്നെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്ക് പരിക്കേറ്റ പി കെ രാഗേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർക്കും പരിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251097/kannur-corporation-development-affairs-standing-committee-chairman-pk-ragesh-was-assaulted-complaint-says-the-assault-was-led-by-a-muslim-league-councilor)