കൊളവല്ലൂർ:(www.panoornews.in) ആർ എം കൊളവല്ലൂർ ഹയർസെക്കഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ "കരുതും കരങ്ങൾ" ഹരിത ഗ്രാമത്തിലെ വയോജനങ്ങളെ ആദരിക്കൽ നടത്തി.
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകനും, സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന നേതാവുമായ വി പി ചാത്തു മാസ്റ്റർ മുഖ്യാതിഥിയായി. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി മഹിജ അധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ,സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പി കെ പ്രവീൺ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡണ്ട് ടി പി വിജയൻ മാസ്റ്റർ, സ്റ്റാഫ് പ്രതിനിധി വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു. മുപ്പതോളം വരുന്ന ഹരിത ഗ്രാമത്തിലെ വയോജനങ്ങളെ എൻ എസ് എസ് വളണ്ടിയർമാർ പൊന്നാടയണിച്ച് ആദരിച്ചു.
എൻ എസ് എസ് വളണ്ടിയർ മെഹദി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി നന്ദിയും പറഞ്ഞു. തുടർന്ന് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കളായ വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
"Caring Hands" for the Elderly; NSS pays special tribute at P.R.M.H.S., Kolavallur