---
title: "അമ്പലപ്പുഴ സ്വദേശിനിയുടെ കൊലപാതകത്തിൻ്റെ  ചുരുളഴിയുന്നു. നടന്നത് ദൃശ്യം മോഡൽ കൊല ;  ഫോൺ കണ്ടെത്തിയത് കണ്ണൂരിലേക്കുള്ള  ബസിൽ നിന്നും"
english_title: "The murder of a native of Ambalapuzha is unraveling. It was a murder by a model; the phone was found in the bus to Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250363/the-murder-of-a-native-of-ambalapuzha-is-unraveling-it-was-a-murder-by-a-model-the-phone-was-found-in-the-bus-to-kannur"
published_at: "2024-11-19T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c30ac1bc94_673c22712d042_vijayalakshmi.jpg"
keywords: []
---

# അമ്പലപ്പുഴ സ്വദേശിനിയുടെ കൊലപാതകത്തിൻ്റെ  ചുരുളഴിയുന്നു. നടന്നത് ദൃശ്യം മോഡൽ കൊല ;  ഫോൺ കണ്ടെത്തിയത് കണ്ണൂരിലേക്കുള്ള  ബസിൽ നിന്നും

> **Lead Summary:** ****കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

## Article Content

****കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രന്‍ എന്നയാളെ പൊലീസ് പിടിയിലായത് .

യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്നും മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്.

ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലിസ് പരിശോധന നടത്തുന്നത്. ദൃശ്യം സിനിമ മോഡൽ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.

വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു.

യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസ്സിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്.

കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250363/the-murder-of-a-native-of-ambalapuzha-is-unraveling-it-was-a-murder-by-a-model-the-phone-was-found-in-the-bus-to-kannur)