---
title: "കണ്ണൂരിൽ സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച്  വിദ്യാർത്ഥിനികൾക്ക് പരിക്ക്"
english_title: "Female students injured after being hit by a car while crossing a zebra crossing in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250507/female-students-injured-after-being-hit-by-a-car-while-crossing-a-zebra-crossing-in-kannur"
published_at: "2024-11-19T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cb59405cf1_download_(5).jpg"
keywords: []
---

# കണ്ണൂരിൽ സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച്  വിദ്യാർത്ഥിനികൾക്ക് പരിക്ക്

> **Lead Summary:** **കണ്ണൂര്‍: **സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാർത്ഥികളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു.

## Article Content

**കണ്ണൂര്‍: **സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാർത്ഥികളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ ചെറുപുഴയിലാണ് അപകടം നടന്നത്.

അമിത വേഗത്തില്‍ വന്ന കാര്‍ സീബ്രാലൈന്‍ മുറിച്ചുകടക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250507/female-students-injured-after-being-hit-by-a-car-while-crossing-a-zebra-crossing-in-kannur)