---
title: "തിരുനെല്ലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്"
english_title: "Bus carrying Sabarimala pilgrims overturns in Thirunelli; several injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250473/bus-carrying-sabarimala-pilgrims-overturns-in-thirunelli-several-injured"
published_at: "2024-11-19T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c98e4f1a2d_Untitled-4_copy.jpg"
keywords: []
---

# തിരുനെല്ലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ്

## Article Content

വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ്

മറിഞ്ഞു. തി രുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലർച്ചെ 6 മണിയോടെ യായിരുന്നു അപകടമുണ്ടായത്.

ശബരിമല ദർശനം കഴിഞ്ഞ്തിരികെ പോകുകയായിരുന്ന കർണാട

സ്വദേശികൾസഞ്ചരിച്ച ച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ അമ്പതിലധികം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250473/bus-carrying-sabarimala-pilgrims-overturns-in-thirunelli-several-injured)