---
title: "പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേർസ് അസോസിയേഷൻ പാനൂർ ഏരിയാ സമ്മേളനം ചൊക്ലിയിൽ നടന്നു."
english_title: "The Private Building Contractors Association Panur area conference was held in Chokli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250370/the-private-building-contractors-association-panur-area-conference-was-held-in-chokli"
published_at: "2024-11-19T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c357b7066f_Untitled-3_copy.jpg"
keywords: []
---

# പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേർസ് അസോസിയേഷൻ പാനൂർ ഏരിയാ സമ്മേളനം ചൊക്ലിയിൽ നടന്നു.

> **Lead Summary:** **ചൊക്ലി: ** ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാർ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ മത്തായി ചാക്കോ നഗറിലാണ് സമ്മേളനം നടന്നത്.

## Article Content

**ചൊക്ലി: ** ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാർ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ മത്തായി ചാക്കോ നഗറിലാണ് സമ്മേളനം നടന്നത്.

ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ബി.സി.എ ഏരിയാ പ്രസിഡണ്ട് വി.സുജേഷ് അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി കെ.പ്രദീപൻ, ജില്ലാ പ്രസി.ജിജേഷ് കരിയാട്, കെ.ജി.സി.എഫ് ജില്ലാ സെക്ര. എ.വിജയൻ, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസി.പി.ഭാസ്ക്കരൻ, സിപിഎം ചൊക്ലി ലോക്കൽ സെക്രട്ടറി കെ.ദിനേഷ് ബാബു, രവീന്ദ്രൻ പറമ്പായി, മനോജ് പിണറായി എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ ചമ്പാട് അനുശോചന പ്രമേയവും, പി.വി വസന്തൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മുതിർന്ന അംഗം ബാലൻ കരിയാട് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250370/the-private-building-contractors-association-panur-area-conference-was-held-in-chokli)