---
title: "കൊയിലാണ്ടിയിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് പരിക്ക്"
english_title: "Accident: Private bus and truck collide in Koyilandy; Truck driver, a native of Kannur, injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250491/accident-private-bus-and-truck-collide-in-koyilandy-truck-driver-a-native-of-kannur-injured"
published_at: "2024-11-19T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ca8722fcf7_download_(4).jpg"
keywords: []
---

# കൊയിലാണ്ടിയിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** ****സ്വകാര്യ ബസും ഇരുചക്രവാഹനങ്ങളുമായി പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് അപകടം.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

## Article Content

****സ്വകാര്യ ബസും ഇരുചക്രവാഹനങ്ങളുമായി പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് അപകടം.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കണ്ണൂർ സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250491/accident-private-bus-and-truck-collide-in-koyilandy-truck-driver-a-native-of-kannur-injured)