കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ

കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ
Nov 16, 2024 06:13 PM | By Rajina Sandeep

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ്‌ പ്രവീൺ, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷ്ണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കുപറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു.

വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ല. സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണ്. പൊലീസ് ആൻ്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

kozhikode# harthal

Next TV

Related Stories
കളരിയുടെ പ്രാധാന്യമറിഞ്ഞ്  കൊളവല്ലൂർ പിആർഎം ഹയർ സെക്കണ്ടറി  എൻ.എസ്.എസ് വിദ്യാർത്ഥികൾ

Nov 16, 2024 07:31 PM

കളരിയുടെ പ്രാധാന്യമറിഞ്ഞ് കൊളവല്ലൂർ പിആർഎം ഹയർ സെക്കണ്ടറി എൻ.എസ്.എസ് വിദ്യാർത്ഥികൾ

കളരിയുടെ പ്രാധാന്യത്തെ കുറിച്ച് പി.ആർ.എം.കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ...

Read More >>
ഖത്തറിൽ വാഹനാപകടം ;  കണ്ണൂർ സ്വദേശി ഉൾപ്പെടെ 2 പേർ മരിച്ചു

Nov 16, 2024 06:50 PM

ഖത്തറിൽ വാഹനാപകടം ; കണ്ണൂർ സ്വദേശി ഉൾപ്പെടെ 2 പേർ മരിച്ചു

ഖത്തറിൽ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 2 പേർ...

Read More >>
പാനൂർ ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ചമ്പാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റ സംഭവം ; കർശന നടപടിക്ക് പൊലീസ്, ബസ് കസ്റ്റഡിയിൽ

Nov 16, 2024 05:16 PM

പാനൂർ ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ചമ്പാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റ സംഭവം ; കർശന നടപടിക്ക് പൊലീസ്, ബസ് കസ്റ്റഡിയിൽ

പാനൂർ ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ചമ്പാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്...

Read More >>
'വർഗീയതയുടെ കാളിയനാണ് സന്ദീപ്, കഴുത്തിലണിയാൻ കോൺഗ്രസിനേ കഴിയൂവെന്ന് മന്ത്രി എം.ബി രാജേഷ്

Nov 16, 2024 03:50 PM

'വർഗീയതയുടെ കാളിയനാണ് സന്ദീപ്, കഴുത്തിലണിയാൻ കോൺഗ്രസിനേ കഴിയൂവെന്ന് മന്ത്രി എം.ബി രാജേഷ്

ർഗീയതയുടെ കാളിയനാണ് സന്ദീപ് വാര്യരെന്നും അദ്ദേഹത്തെ കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും മന്ത്രി എം.ബി...

Read More >>
അപൂർവ ക്യാൻസർ രോഗം  ബാധിച്ച പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിന് എല്ലാവരും തുണയാകണമെന്ന് സ്പീക്കർ അഡ്വ. എ എൻ.ഷംസീർ

Nov 16, 2024 02:54 PM

അപൂർവ ക്യാൻസർ രോഗം ബാധിച്ച പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിന് എല്ലാവരും തുണയാകണമെന്ന് സ്പീക്കർ അഡ്വ. എ എൻ.ഷംസീർ

പന്ന്യന്നൂർ ശ്രീനിവാസിൽ ഷിജിത്തിൻ്റെയും, രമ്യയുടെയും മകൻ ദൈവിക്കാണ് അഡ്രിനാൽ ഗ്രന്ഥിയിൽ ക്യാൻസർ ബാധിച്ച് കോഴിക്കോട് എംവി ആർ ആശുപത്രിയിൽ...

Read More >>
Top Stories

News Roundup