---
title: "കോഴിക്കോട് പള്ളിയിൽ പോയ 14 കാരനെ കാണാനില്ലെന്ന് പരാതി"
english_title: "A 14-year-old boy who went to a church in Kozhikode is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249723/a-14-year-old-boy-who-went-to-a-church-in-kozhikode-is-missing"
published_at: "2024-11-16T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67385799d479d_67384f2a09c03_missing.jpg"
keywords: []
---

# കോഴിക്കോട് പള്ളിയിൽ പോയ 14 കാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: ** കീഴൂർ തച്ചൻകുന്ന് സ്വദേശിയായ 14-കാരനെ കാണാനില്ലെന്ന് പരാതി. പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ് കാണാതായത്.

## Article Content

**കോഴിക്കോട്: ** കീഴൂർ തച്ചൻകുന്ന് സ്വദേശിയായ 14-കാരനെ കാണാനില്ലെന്ന് പരാതി. പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ് കാണാതായത്.

ഇന്നലെ ഉച്ചയ്ക്ക് 12.05 ന് ബന്ധുവിനോടൊപ്പം തച്ചൻകുന്ന് പള്ളിയിൽ നിസ്കരിക്കാൻ പോയതായിരുന്നു. പിന്നീട് പള്ളിയിൽ നിന്ന് പുറത്തേക്ക് പോയി. 12.35 ന് ഒരാളുടെ കൂടെ വണ്ടിയിൽ പള്ളിയിലേക്ക് വീണ്ടും വന്നത് കണ്ടവരുണ്ട്.

കാണാതാവുമ്പോൾ ഇളം നീല നിറത്തിലുള്ള ഷർട്ടും കറുത്ത ജീൻസുമാണ് ധരിച്ചിട്ടുള്ളത്. വട്ട മുഖവും വെളുത്ത് തടിച്ച ശരീരവുമാണ്. 158 സെൻ്റിമീറ്റർ ഉയരമുണ്ട്.

സംഭവത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.96564 50955

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249723/a-14-year-old-boy-who-went-to-a-church-in-kozhikode-is-missing)