---
title: "കളരിയുടെ പ്രാധാന്യമറിഞ്ഞ്  കൊളവല്ലൂർ പിആർഎം ഹയർ സെക്കണ്ടറി  എൻ.എസ്.എസ് വിദ്യാർത്ഥികൾ"
english_title: "A class was conducted for NSS students at PRM Kolavallur Higher Secondary School on the importance of Kalari."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249800/a-class-was-conducted-for-nss-students-at-prm-kolavallur-higher-secondary-school-on-the-importance-of-kalari"
published_at: "2024-11-16T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738ac7509999_Untitled-2_copy.jpg"
keywords: []
---

# കളരിയുടെ പ്രാധാന്യമറിഞ്ഞ്  കൊളവല്ലൂർ പിആർഎം ഹയർ സെക്കണ്ടറി  എൻ.എസ്.എസ് വിദ്യാർത്ഥികൾ

> **Lead Summary:** പാറാട് : പി.ആർ.എം.കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ കളരിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് നടത്തി. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കളരിയുടെ പ്രാധാന്യത്തെക്കുറിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഷീല പി.ടി ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി അധ്യക്ഷത വഹിച്ചു.

## Article Content

പാറാട് : പി.ആർ.എം.കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ കളരിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് നടത്തി. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കളരിയുടെ പ്രാധാന്യത്തെക്കുറിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഷീല പി.ടി ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി അധ്യക്ഷത വഹിച്ചു.

മലബാറിലെ പ്രസിദ്ധമായ ചാലപ്പുറം കടത്തനാട് കളരി സംഘത്തിലെ പ്രേമൻ ഗുരുക്കൾ സെൽഫ് ഡിഫൻസ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.

സ്റ്റാഫ് സെക്രട്ടറി ചിത്രാംഗദൻ എസ് കെ, വത്സരാജ് മണലാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർമാരായ സങ്കീർത്ത് സ്വാഗതവും പാർവണേന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249800/a-class-was-conducted-for-nss-students-at-prm-kolavallur-higher-secondary-school-on-the-importance-of-kalari)