---
title: "പൊന്ന്യം പുഴ കരകവിയുന്നതിന് പരിഹാരവുമായി  യു.ഡി.എഫ് ;  സംരക്ഷണഭിത്തി നിർമിക്കും"
english_title: "UDF with solution to Ponnayam River overflowing; A protective wall will be constructed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249717/udf-with-solution-to-ponnayam-river-overflowing-a-protective-wall-will-be-constructed"
published_at: "2024-11-16T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67385179f3fcc_1200_669929682a280_Untitled-2_copy.jpg"
keywords: []
---

# പൊന്ന്യം പുഴ കരകവിയുന്നതിന് പരിഹാരവുമായി  യു.ഡി.എഫ് ;  സംരക്ഷണഭിത്തി നിർമിക്കും

> **Lead Summary:** **പാനൂർ :**കാലവർഷക്കാലത്ത് മാക്കുനി പ്രദേശങ്ങളിൽ പൊന്ന്യംപുഴ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം അനുഭവപ്പെട്ട് ദുരിതമനുഭവിക്കുന്നതിന് പരിഹാരമായി സംരക്ഷണഭിത്തി നിർമിക്കാൻ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി.

## Article Content

**പാനൂർ :**കാലവർഷക്കാലത്ത് മാക്കുനി പ്രദേശങ്ങളിൽ പൊന്ന്യംപുഴ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം അനുഭവപ്പെട്ട് ദുരിതമനുഭവിക്കുന്നതിന് പരിഹാരമായി സംരക്ഷണഭിത്തി നിർമിക്കാൻ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി.

മാക്കുനിയിൽ ചേർന്ന ആലോചനായോഗം കോട്ടയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.കെ.ഹനീഫ അധ്യക്ഷത വഹിച്ചു.

നിങ്കിലേരി മുസ്തഫ, കാവിൽ മഹ്മൂദ്, ജാഫർ ചമ്പാട്, റഹീം ചമ്പാട്, സരീഷ്‌കുമാർ മാക്കുനി, റഫീഖ് പാറയിൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കോട്ടയിൽ മുഹമ്മദ് (രക്ഷാധികാരി), നിങ്കിലേരി മുസ്തഫ (ചെയ.), സരീഷ്‌കുമാർ മാക്കുനി (ജന. കൺ.).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249717/udf-with-solution-to-ponnayam-river-overflowing-a-protective-wall-will-be-constructed)