പന്ന്യന്നൂർ:(www.panoornews.in) ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലാം ക്ലാസുകാരൻ ദൈവിക്കിൻ്റെ ജീവൻ രക്ഷിക്കാൻ എല്ലാവരും ജാതി മത ഭേദമന്യേ ഒരുമിക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. എല്ലാ തിരക്കുകളും, മറ്റ് പ്രവൃത്തികളും മാറ്റിവച്ച് പന്ന്യന്നൂർ ഒന്നടങ്കം കൈകോർത്താൽ ഒരു കോടി അമ്പത് ലക്ഷമെന്ന ലക്ഷ്യം പൂർത്തീകരിക്കാനാകുമെന്നും സ്പീക്കർ പറഞ്ഞു.
ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം പന്ന്യന്നൂർ അരയാക്കൂൽ യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
പന്ന്യന്നൂർ ശ്രീനിവാസിൽ ഷിജിത്തിൻ്റെയും, രമ്യയുടെയും മകൻ ദൈവിക്കാണ് അഡ്രിനാൽ ഗ്രന്ഥിയിൽ ക്യാൻസർ ബാധിച്ച് കോഴിക്കോട് എംവി ആർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. പന്ന്യന്നൂർ ഗവ.എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ദൈവിക്ക്.
ഒരു കോടി അൻപത് ലക്ഷം രൂപയോളം ചികിത്സക്കായി വേണം. നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സാ ചിലവ്. ഇതോടെയാണ് നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ ചികിത്സാ സഹായ കമ്മിറ്റി രൂപീകരണത്തിനായി പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂളിലേക്ക് ജനങ്ങളൊഴുകിയെത്തി.
ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ക്രൗഡ് ഫണ്ടിംഗ് സാധ്യമാണെന്ന് പലതവണ തെളിയിച്ച സ്ഥലമാണ് പന്ന്യന്നൂരെന്നും, ദൈവിക്കിൻ്റെ ജീവനായി എല്ലാ തിരക്കുകളും, പ്രവർത്തനങ്ങളും മാറ്റി വച്ച് എല്ലാവരും രംഗത്തിറങ്ങണമെന്നും സ്പീക്കർ പറഞ്ഞു.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.സി.കെ അശോകൻ അധ്യക്ഷനായി. മുൻ എം എൽ എ ഡോ.വി.രാമചന്ദ്രൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി.എ.ശൈലജ, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.സുരേന്ദ്രൻ മാസ്റ്റർ, കെ.കെ ബാലൻ, എൻ പി രാജൻ, സന്തോഷ് ഒടക്കാത്ത്, നാസർ പാറേമ്മൽ, വി.എം ബാബു മാസ്റ്റർ, പന്ന്യന്നൂർ ഗവ.എൽപി സ്കൂൾ പ്രധാനധ്യാപകൻ പ്രദീപൻ എന്നിവർ സംസാരിച്ചു. ബി. ബൈജു സ്വാഗതവും, പി.ടി.കെ പ്രേമൻ മാസ്റ്റർ നന്ദിയും പറഞ്ഞു. സഹായ നിധിയിലേക്കുള്ള ആദ്യ ഗഡു 25,000 രൂപ പൂക്കോത്തെ മത്സ്യവ്യാപാരി നിത്യനിൽ നിന്നും സ്പീക്കർ ഏറ്റുവാങ്ങി. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, എം പി ഷാഫി പറമ്പിൽ, എം എൽ എമാരായ കെ.പി മോഹനൻ, രമേശ് പറമ്പത്ത് എന്നിവരടക്കം 19 പേർ രക്ഷാധികാരികളായും, പി ടി കെ പ്രേമൻ മാസ്റ്റർ ചെയർമാനും, ബൈജു ഭാസ്ക്കർ ജന.കൺവീനറുമായും, സനൽ പറമ്പത്ത് ഖജാൻജിയായും 81 അംഗ കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട്.
ചികിത്സക്കായി പണം കണ്ടെത്താൻ കാനറാ ബാങ്ക് പള്ളൂർ ശാഖയിൽ എക്കൗണ്ടുമാരംഭിച്ചിട്ടുണ്ട്.
T SHIJITH
A/c No.
: 110207769090
IFSC Code:
CNRB0001478
Google Pay
9526 499 899
K.P. RAMYA
Daivik, a 4th grader from Pannyannur, is suffering from a rare cancer Speaker Adv. A N. Shamseer; An 81-member committee across caste, religion and politics to find out the cost of treatment