ദേശീയപാതയിൽ അമിതവേഗതയിൽ വന്ന ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

ദേശീയപാതയിൽ അമിതവേഗതയിൽ വന്ന ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം
Nov 10, 2024 09:10 PM | By Rajina Sandeep

(www.panoornews.in)ദേശീയ പാതയില്‍ കോഴിക്കോട് പൂളാടിക്കുന്ന് വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടറിൽ വരികയായിരുന്ന കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി രതീഷ് (41) ആണ് മരിച്ചത്.

മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഹിമാലയന്‍ ബുള്ളറ്റ് ബൈക്കാണ് സ്കൂട്ടറിലിടിച്ചത്. അമിത വേഗതയില്‍ അശ്രദ്ധമായാണ് ബൈക്ക് വന്നതെന്ന് നാട്ടുകാർ പറയുന്നു.

യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് രതീഷും ഭാര്യ സിന്‍സിയും യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെ പുറക്കാട്ടിരി പുതിയ പാലത്തിന് സമീപമായിരുന്നു അപകടം.

പ്രസവാനന്തര ചികിത്സയിലായിരുന്ന സിന്‍സിയുടെ സഹോദരിയെ സന്ദര്‍ശിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ രതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും കാലിനും പരിക്കേറ്റ സിന്‍സി ചികിത്സയിലാണ്.

രതീഷ് വാടക സ്റ്റോറില്‍ പന്തല്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. യുവാക്കള്‍ മദ്യലഹരിയിലാണ് ബൈക്ക് ഓടിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

A speeding bike and a scooter collided on the national highway; A tragic end for the young man

Next TV

Related Stories
കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Dec 12, 2024 03:51 PM

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര...

Read More >>
സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 12, 2024 03:06 PM

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

Dec 12, 2024 02:58 PM

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു.

കല്ലിക്കണ്ടി എൻ. എ. എം. കോളേജിൽ ദ്വിദിന സെമിനാർ...

Read More >>
ഒറ്റ നമ്പർ ചൂതാട്ടം ;  ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

Dec 12, 2024 02:45 PM

ഒറ്റ നമ്പർ ചൂതാട്ടം ; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

ചൊക്ലിയിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ്...

Read More >>
മര്‍ദ്ദിച്ചത്  എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ്  മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട്  റിബിന്‍

Dec 12, 2024 02:21 PM

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് റിബിന്‍

മര്‍ദ്ദിച്ചത് എസ്എഫ്‌ഐക്കാര്‍ തന്നെ; രക്തസാക്ഷിയാക്കിത്തരാമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു തോട്ടട യൂണിറ്റ് പ്രസിഡണ്ട് ...

Read More >>
Top Stories